അനുബന്ധ വാര്‍ത്തകള്‍
- പുതിയ ലാൻഡ് റോവർ ഡിഫൻഡർ വിപണിയിൽ
- 'ഹൃദയമിടിപ്പ് ഏറ്റവും ഉയർന്നനിലയിലായിരുന്നു, എന്താണ് സംഭവിയ്ക്കുന്നത് എന്ന് ഒരു നിശ്ചയവുമില്ല'
- എനിയ്ക്കെന്ത് പേടി, എന്നെക്കുറിച്ച് ആലോചിയ്ക്കുമ്പോൾ തന്നെ അവർ ഭയക്കും; അവസാന ഓവറിനെ കുറിച്ച് ഗെയ്ൽ
- ഗർഭിണിയായ സുഹൃത്തിനെ കൊലപ്പെടുത്തി കുഞ്ഞിനെ പുറത്തെടുത്ത് യുവതിയുടെ ക്രൂരത
- നോട്ടെണ്ണുന്ന യന്ത്രം കണ്ടു; എൽഡിഎഫിലേയ്ക്ക് തന്റെ പട്ടിപോകും എന്ന് പിസി ജോർജ്
പോക്കോ C3യുടെ ആദ്യ സെയിൽ ഇന്ന്, വില വെറും 7,499 രൂപ, സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയൂ...
പോക്കോയുടെ പുതിയ എൻട്രി ലെവൽ ബഡ്ജെറ്റ് സ്മാർട്ട് ഫോണുകളൂടെ ആദ്യ സെയിൽ ആരംഭിച്ചു. ഫ്ലിപ്കാർട്ടിൽനിന്നും സ്മാർറ്റ്ഫോൺ സ്വന്തമാക്കാനാകും 3 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിയ്ക്കുന്നത്. അടിസ്ഥാന വകഭേതത്തിന് 7,499 രൂപയും. ഉയർന്ന പതിപ്പിന് 8,999 രൂപയുമാണ് വില.
6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. 13 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നി സെൻസറുകൾ അടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 6 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഒക്ടാകോർ ഹീലിയോ G35 പ്രോസസറാണ് ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയ്ഡ് 10 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 10W ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടെയുള്ള 5,000 എംഎഎച്ച് ബറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്.