പുതിയ ലാൻഡ് റോവർ ഡിഫൻഡർ വിപണിയിൽ

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 16 ഒക്‌ടോബര്‍ 2020 (13:59 IST)
മുംബൈ: പുതിയ ലാൻഡ് റോവർ ഡിഫൻഡറിനെ വിപണിയിലെത്തിച്ച് ജാഗ്വര്‍ ലാൻഡ് റോവര്‍ ഇന്ത്യ. മൂന്നു ഡോറുള്ള ഡിഫന്‍റര്‍ 90, അഞ്ച് ഡോറുള്ള ഡിഫൻഡർ 110 എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനം എത്തിയിരിയ്ക്കുന്നത്. ഡിഫന്‍ര്‍ 90ന് 73.98 ലക്ഷം രൂപയിലും ഡിഫന്‍റര്‍ 110ന് 79.94 ലക്ഷം രൂപയിലുമാണ് ഇന്ത്യൻ വിപണിയിൽ വില ആരംഭിയ്ക്കുന്നത്. ബുക്കിങ് ആരംഭിച്ചെങ്കിലും 2021 ആദ്യമായിരിയ്ക്കും വഹനം ഷോറൂമുകളിൽ എത്തുക.

ഏതുതരം ടെറൈനിലൂടെയും സഞ്ചരിയ്ക്കാനാകുന്ന വിധമാണ് വാഹനത്തെ ഒരുക്കിയിരിയ്ക്കുന്നത്. എക്സ് പെഡിഷന്‍ റൂഫ് റാക്ക്, റെയ്സ്ഡ് എയര്‍ ഇന്‍ടേക്ക് എന്നിവ വെള്ളം നിറഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര സാധ്യമാക്കുന്ന വിധമുള്ളതാണ്. എക്സ്റ്റീരിയര്‍ സൈഡ് മൗണ്ടഡ് ഗീയര്‍ കാരിയര്‍, വീല്‍ ആര്‍ച്ച്‌ പ്രോട്ടക്ഷന്‍, ഫ്രണ്ട് റിയര്‍ ക്ലാസിക് മഡ് ഫ്ളാപ്സ്, സ്പെയര്‍ വീല്‍ കവര്‍, മാറ്റ് ബ്ലാക്ക് ബോണറ്റ് എന്നിവ സാഹസിക യാത്രകള്‍ക്ക് അനുയോജ്യമായി ഒരുക്കിയിരിയ്ക്കുന്നു.

ഇന്റഗ്രേറ്റഡ് എയര്‍ കംപ്രസര്‍, പോര്‍ടബിള്‍ റിന്‍സ് സിസ്റ്റം, സീറ്റ് ബാക്ക് പാക്ക്, സ്പെയര്‍ റീര്‍ സ്കഫ് എന്നിവ ഓഫ്റോഡ് അഡ്വഞ്ചര്‍ യാത്രകൾക്ക് കൂടുതൽ മികച്ച വാഹനമാക്കി ഡിഫൻഡറിനെ മാറ്റുന്നു.. വിവിധ പാക്കുകളായി ഈ സൗകര്യങ്ങള്‍ ലഭ്യമാകും. 300 പിഎസ് പവറും 400 എന്‍എം ടോര്‍ക്കും സൃഷ്ടിയ്ക്കാനാകുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോൾ എന്‍ജിനിലാണ് വിപണിയിലെത്തിയിരിയ്ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :