Last Updated:
ശനി, 3 ഓഗസ്റ്റ് 2019 (17:16 IST)
മുൻവശത്തേക്ക് പൂർണമായും ഒഴുകിയിറങ്ങുന്ന ഡിസ്‌പ്ലേയോടുകൂടിയ ഓപ്പോയുടെ സ്മർട്ട്‌ഫോണിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ഒപ്പോ മേധാവി ബ്രയാൻ ഷെൻനാണ് ഫുൾ സ്ക്രീൻ 2.0 2.0 എന്ന സാങ്കേതികവിദ്യയിൽ നിർമ്മിച്ച പ്രോട്ടോ ടൈപ്പ് ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഐസ് യൂണിവേഴ്സ് ട്വിറ്ററിലൂടെ ഫോണിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഡിസ്‌പ്ലേക്ക് മുകളിലും താഴെയുമായി ഒരു വരപോലെ മാത്രമേ അരികുകൾ ഒള്ളു. ഇരു വശങ്ങളിലേകും ഡിസ്‌പ്ലേ 88ഡിഗ്രി ഒഴുകിയിറങ്ങുന്നു. സ്ക്രീൻ അനുപാതം 100 ശതമനം എന്നുതന്നെ പറയാം. അണ്ടർ സ്ക്രീൻ സെൽഫി ക്യാമറയും,100 ശതമാനം ഡിസ്‌പ്ലേ അനുപതവുമയി വിവോ നെക്സ് 3 വിപണിയിലെത്താൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ നിലനിൽക്കുമ്പോഴാണ് പുതിയ സാങ്കേതികവിദ്യയെ വിവോ അവതരിപ്പിച്ചിരിക്കുന്നത്.