ഗോവയിൽ കോൺഗ്രസ് ച്ചോഡോ? പ്രതിപക്ഷ നേതാവടക്കം എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (12:35 IST)
ഗോവയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകികൊണ്ട് എംഎൽഎമാർ കൂട്ടമായി ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ഉൾപ്പടെ 8 എംഎൽഎമാരാണ് ബിജെപിയിൽ ചേരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനായ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിപക്ഷ നേതാവ് മൈക്കിൾ ലോംബോ എംഎൽഎമാരുടെ യോഗം ചേർന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് അടക്കമുള്ളവരാണ് ബിജെപിയിൽ ചേരുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോണ്‍ഗ്രസ് ഗോവയില്‍ വീണ്ടും തിരിച്ചടി നേരിടുന്നത്. ഗോവയിൽ ആകെ 11 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :