അനുബന്ധ വാര്‍ത്തകള്‍
- 20,000 രൂപയ്ക്ക് താഴെ വൺ പ്ലസ്! അറിയേണ്ടതെല്ലാം
- നിങ്ങളുടെ ആൻഡ്രോയ്ഡ് വേർഷൻ പഴയതാണോ? സെപ്റ്റംബർ 27ന് ശേഷം ഗൂഗിൾ സൈൻ ഇൻ അനുവദിക്കില്ല
- Whatsapp Update: ആറല്ല, ഇഷ്ടമുള്ളത്ര റിയാക്ഷൻ ഇമോജികൾ ലഭിക്കും: വാട്സാപ്പ് പുതിയ അപ്ഡേറ്റിൽ
- വാട്സാപ്പിൽ ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ട് വീണ്ടെടുക്കാം: അവസരം നൽകി കമ്പനി
- Crypto Winter: ക്രിപ്റ്റോതകർച്ചക്കിടയിൽ ക്രിപ്റ്റോ എക്സ്ചേഞ്ചുകളും ഇന്ത്യ വിടുന്നു? വസീർ എക്സ് സ്ഥാപകർ ഇന്ത്യ വിട്ടതായി റിപ്പോർട്ട്
Nothing Phone 1: കാത്തിരിപ്പിനൊടുവിൽ നത്തിങ് ഫോൺ പുറത്തിറങ്ങി, ഇന്ത്യയിൽ വില 32,999 രൂപ മുതൽ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ ടെക് സ്റ്റാർട്ടപ്പായ നത്തിങ് തങ്ങളുടെ ആദ്യ സ്മാർട്ട് ഫോൺ നത്തിങ് ഫോൺ1 പുറത്തീറക്കി. നത്തിങ് സ്ഥാപകനും പ്രമുഖ സംരഭകനുമായ കാൾ പെയ് ആണ് ഫോൺ പുറത്തിറക്കിയത്.
6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയുമായി എത്തുന്ന നത്തിങ് ഫോൺ 1ൽ സ്നാപ്ഡ്രാഗൺ 778 ജി പ്ലസ് ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 8/12 ജിബി റാം വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. 128/256 സ്റ്റോറേജ് വേരിയൻ്റുകൾ ലഭ്യമാണ്. പിറകിൽ 50 മെഗാപിക്സലിൻ്റെ ഡുവൽ ക്യാമറകളാണ്.16 മെഗാപിക്‌സലിന്റേതാണ് ഫ്രണ്ട് ക്യാമറ. 4500 എംഎഎച്ചിൻ്റേതാണ് ബാറ്ററി. 33 വോൾട്ടിൻ്റെ ഫാസ്റ്റ് ചാർജും സപ്പോർട്ട് ചെയ്യും. ആൻഡ്രോയ്ഡ് 12ലാകും ഫോൺ പ്രവർത്തിക്കുക.
8 ജിബി 128/ജിബി വേരിയൻ്റിന് 32,999 രൂപയും 8 ജിബി/256 ജിബി വേരിയൻ്റിന് 35,999 രൂപയുമാണ് വില. 12 ജിബി/256 വേരിയൻ്റ് 38,999 രൂപയ്ക്ക് ലഭ്യമാകും. ഇന്ത്യയിൽ ഫ്ലിപ്കാർട്ട് വഴിയാണ് നത്തിങ് ഫോണുകൾ ലഭ്യമാവുക.