ഓപ്പോ ഇനി പണം കടം നൽകും, സാമ്പത്തിക സേവനങ്ങളുമായി 'ഓപ്പോ ക്യാഷ്' ഇന്ത്യയിൽ !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 3 മാര്‍ച്ച് 2020 (19:53 IST)
ഷവോമിക്കും റിയൽമിക്കും പിന്നാലെ ഇന്ത്യയിൽ സാമ്പത്തിക സേവന രംഗത്തേക്ക് ബിസിനസ് വ്യാപിപ്പിച്ച് ഓപ്പോ. ഓപ്പോ ക്യാഷ് സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചുകഴിഞ്ഞു. പെഴ്സണൽ ലോണുകളും, ബിസിനസ് ലോണുകളും ഉൾപ്പടെയുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ് ഓപ്പോ ക്യാഷ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് സേവനങ്ങൾ നൽകുന്നത്. വൈകാതെ എല്ലാവർക്കും സേവനം ലഭ്യമാകും.

20,000 രൂപ വരെ വ്യക്തിഗത വായ്പകളും 2 കോടി വരെ ബിസിനസ് വായ്‌പകളും ഓപ്പോ ക്യാഷ് ഉപയോക്താക്കൾക്ക് നൽകും. ഇതുമാത്രമല്ല, യുപിഎ അതിഷ്ടിത സേവനങ്ങളും മ്യൂച്വൽ ഫണ്ട് സേവനവും ഓപ്പോ ക്യാഷ് നൽകും. 100 രൂപ മുതൽ മൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ സാധിക്കും എന്നതാണ് പ്രധാന സവിശേഷത


പുതുതായി പുറത്തിറക്കിയ അപ്ലിക്കേഷൻ എല്ലാ ഓപ്പോ ഫോണുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഈ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്. ഓപ്പോ ഉപയോക്താക്കൾ അല്ലാത്തവർക്കും സേവനങ്ങൾ ലഭിക്കും. ഓപ്പോ സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത ആളുകൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്യാം. അടുത്ത 5 വർഷത്തിനുള്ളിൽ 10 ദശലക്ഷം ആളുകളെ പ്ലാറ്റ്‌ഫോമിന്റെ ഉപയോക്താക്കളാക്കുക എന്നതാണ് ഓപ്പോ ലക്ഷ്യം വക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :