കൂടത്തായി വെബ്‌സീരിസുമായി കേരള പൊലീസ്, പ്രദർശനം യുട്യൂബ് ചാനലിലൂടെ

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 3 മാര്‍ച്ച് 2020 (16:24 IST)
പാലക്കാട്: രാജ്യത്ത് തന്നെ ഏറെ ശ്രദ്ധ നേടിയ കൂടത്തായി കൊലപാതക പരമ്പരയിൽ വെബ്‌ സീരീസുമായി കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യുബ് ചാനൽ വഴി ശ്രദ്ദേയമായ കേസുകളിലെ ചുരുളഴിക്കുന്ന വെബ്‌സീരീസുകൾ ഇന്നുമുതൽ എല്ലാ ചൊവ്വാഴ്ചകളും വൈകിട്ട് ആറിന് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും.

ക്രൈം ത്രില്ലർ വെബ്‌സീരീസുകളിൽ തിരക്കഥയും സംവിധാനവും അഭിനയവും ഉൾപ്പെടെ എല്ലാം ചെയ്യുന്നത് പൊലീസുകാർ തന്നെ. കൂടത്തായി കൊലപാതക പരമ്പരകളിൽ ചുരുളഴിച്ചതാണ് ആദ്യത്തെ രണ്ട് എപ്പിസോഡുകൾ. അന്വേഷണ ഉദ്യോഗസ്ഥരായ കെജി സൈമണും സംഘാംഗങ്ങളുമാണ് അഭിനയതാക്കൾ.

മുൻപ് കേരള പൊലീസ് തെളിയിച്ച കേസുകളിലെ പരമ്പരകളും തുടർന്ന് ഉണ്ടാകും. രാജ്യത്ത് ഇതാദ്യമായാണ് ഒരു പൊലീസ് സേന യൂട്യൂബ് ചാനലും വെബ്‌ സീരീസും ആരാംഭിക്കുന്നത്. സ്ത്രികൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ തടയുന്നതിനും, ലഹരിക്കെതിരെയുമുള്ള ബോധവത്കരണ പരമ്പരകളും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :