പൃഥ്വിരാജിന് ഉപദേശം നൽകി ദുൽഖർ, 'തിരികെവന്നിട്ട് നമുക്ക് ശരിയാക്കാം' എന്ന് പൃഥ്വി !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 3 മാര്‍ച്ച് 2020 (17:14 IST)
ആടു ജീവിതം എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിനായി പൃഥ്വിരാജ് നടത്തിയ രൂപമാറ്റം സിനിമലോകത്താകെ ചർച്ചയാണ്. മെലിഞ്ഞ് താടി നീട്ടി വളർത്തിയ പൃഥ്വിയുടെ ചിത്രങ്ങൾ സാമുഹ്യ മാധ്യമങ്ങളിൽ ആകെ തരംഗമാണ്. സിനിമയുടെ ചിത്രീകരണത്തിനായി പൃഥ്വിയും സംഘവും തിരിച്ചുകഴിഞ്ഞു. എന്നാൽ യാത്രക്ക് മുൻപ് പൃഥ്വീരാജിന് നൽകിയ സ്നോഹോപദേശമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നീണ്ടനാളത്തെ തയ്യാറെടുപ്പിനൊടുവിലായി ആട് ജീവിതത്തിന്റെ ചിത്രീകരണത്തിനായി
നാടുവിടുകയാണ് എന്നായിരുന്നു യാത്രക്ക് മുൻപ് പൃഥ്വി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പിന്നാലെ
ദുൽഖറിന്റെ ആശംസകളും ഉപദേശവുമെത്തി. ഇതിന് പൃഥ്വിരാജ് മറുപടിയും നൽകി. എല്ലാ ആശംസകളും നേരുന്നു, നന്നായി ശ്രദ്ധിക്കണേ എന്നൊരു ഉപദേശവും ദുൽഖർ നൽകി. 'നന്ദി ചാലൂ, നമുക്ക് തിരിച്ചുവന്നിട്ട് ശരിയാക്കാം' എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

സുകുമാരനും മമ്മൂട്ടിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അതേ സൗഹൃദം അടുത്ത തലമുറയും തുടരുകയാണ്. ഇത് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നു. ആട് ജീവിതത്തിലെ കഥാപാത്രാത്തിനായി ഭക്ഷണം കുറച്ച് കഠിനമായ പ്രയത്നത്തിലായിരുന്നു പൃഥ്വി. വിഷപ്പ് കാരണം മിക്ക രാത്രികളുലും ഉണരാറുണ്ട് എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ പൃഥ്വി വ്യക്തമാക്കിയിരുന്നു. സിനിമയിൽ= പൃഥ്വിയുടെ പ്രകടനം കാണാനുള്ള
കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :