1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. One Plus to launch Nord series in India

ഷവോമിയെ നേരിടാൻ വൺ പ്ലസിന്റെ മിഡ് ലെവൽ സ്മാർട്ട്ഫോൺ, വൺപ്ലസ് നോർഡ് ജൂലൈ 21ന് വിപണിയിലേയ്ക്ക്

വാർത്തകൾ
ഷവോമി റിയൽമി തുടങ്ങിയ സ്മാർട്ട്ഫോണുകളുടെ വിപണികൂടി ലക്ഷ്യവച്ച് മിഡ്‌ലൈൻ സ്മാർട്ട്ഫോൺ വിപണിയിലെത്തിയ്ക്കാൻ വൺ പ്ലസ്. ഈ മാസം 21 ന് വൺ പ്ലസ് നോർഡ് എന്ന മോഡൽ ഇന്ത്യൻ വിപണിയിൽ എത്തും. സ്മാർട്ട്ഫോണിന്റെ ഫസ്റ്റ് ലുക്ക് ചിത്രങ്ങൾ ആമsസോണിലൂടെ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ വൺ പ്ലസ് നോർഡിന്റെ ഫീച്ചർ ഇപ്പോൾ പുറത്തായിരിയ്ക്കുകയാണ്. 6 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിൽ വരെ സ്മാർട്ട്ഫോൺ ലഭ്യമാകും 
 
6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് നോർഡ് എത്തുന്നത്. ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഇത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 16 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് മറ്റുരണ്ട് സെൻസറുകൾ. 32 മെഗാപിക്സൽ, 8 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ഡ്യുവൽ സെൽഫി ക്യാമറകളും സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നു. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 765 G പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് 4,300 എംഎഎച്ച് ആണ് ബാറ്ററി
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം