5ജി ഉടൻ തന്നെ: എയർടെല്ലും നോക്കിയയും കരാറിലെത്തി

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ഏപ്രില്‍ 2020 (14:25 IST)
രാജ്യത്ത് 4ജി സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും 5ജിയുടെ സാധ്യതകൾ ഭാവിയിൽ പ്രയോജനപെടുത്തുന്ന്തിനുമായി നോക്കിയയുമായി കൈക്കോർക്കുന്നു.രാജ്യത്തെ 9 സർക്കിളുകളി 5ജി സേവനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കരാർ ഭാരതി എയര്‍ടെല്‍ നോക്കിയയുമായി 7,636 കോടി(1 ബില്യണ്‍ ഡോളര്‍)രൂപയ്‌ക്കാണ് ഒപ്പിട്ടിരിക്കുന്നത്.

നോക്കിയയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍ 4ജി ക്കുള്ള സാങ്കേതിക സേവനം നല്‍കിവരുന്നത്.മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകള്‍ സ്ഥാപിച്ച് 2022ഓടെ ഈ സര്‍ക്കിളുകളില്‍ 5ജി സേവനം നല്‍കാനാണ് പുതിയ കരാർ ലക്ഷ്യമിടുന്നത്.ലോകത്തിലെ തന്നെ രണ്ടാമത്തെ ടെലികോം വിപണിയായ ഇന്ത്യയുടെ വിപണി പരമാവധി ഉപയോഗിക്കുവാനാണ് പദ്ധതി. 2025ൽ രാജ്യത്ത് 8.8 കോടിയോളം 5ജി ഉപഭോതാക്കൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :