യുപിഐ സേവനങ്ങൾ സൗജന്യം തന്നെ, സർവീസ് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്രം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (14:20 IST)
യുപിഐ സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായുള്ള വാർത്തകൾ തള്ളി ധനകാര്യ മന്ത്രാലയം. ഗൂഗിൾ പേ ഉൾപ്പടെയുള്ള ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് ആർബിഐ അഭിപ്രായം തേടിയതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അത്തരമൊരു ആലോചന പരിഗണനയിലില്ലെന്നും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ നയമെന്നും മന്ത്രാലയം വ്യക്തമാക്കി.

യുപിഐ എന്നത് പൊതുജനങ്ങൾക്ക് വലിയ സൗകര്യവും സമ്പദ് വ്യവസ്ഥയ്ക്ക് ഉത്പാദനക്ഷമതയും നൽകുന്ന ഒരു ഡിജിറ്റൽ പൊതു സംവിധാനമാണ്. 800 രൂപ യുപിഐ വഴി അയക്കുമ്പോൾ രണ്ട് രൂപ ചിലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. യുപിഐ,ഐഎംപിഎസ്,എൻഇഎഫ്_ടി,ആർടിജിഎസ് എന്നിവയ്ക്ക് വ്യത്യസ്ത ചാർജുകൾ ഈടാക്കുന്നതിനാണ് ആർബിഐ അഭിപ്രായം തേടിയത്. നിലവിൽ ഇത് സംബന്ധിച്ച് ഒരു നിലപാടും ആർബിഐ തീരുമാനിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :