ക്രെഡിറ്റ് കാർഡ് വഴിയും ഇനി യുപിഐ ഉപയോഗിക്കാം, ആർബിഐ അനുമതി

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ജൂണ്‍ 2022 (16:55 IST)
ക്രെഡിറ്റ് കാര്ഡിനെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസുമായി ബന്ധിപ്പിച്ച് ഇടപാടുകൾ നടത്താൻ റിസർവ് ബാങ്കിന്റെ അനുമതി.നിലവിൽ ബാങ്ക് അക്കൗണ്ടിനെ ഡെബിറ്റ് കാർഡുമായി ബന്ധിപ്പിച്ചാണ്‌ സേവനം ലഭ്യമാകുന്നത്.

റൂപേ ക്രെഡിറ്റ് കാർഡുകൾ ബന്ധിപ്പിച്ചാകും ഇതിന് തുടക്കമിടുക. തുടർന്ന് വിസ,മാസ്റ്റർ കാർഡ് തുടങ്ങിയവ വഴിയും സേവനം പ്രയോജനപ്പെടുത്തും. പുതിയ സേവനം വരുന്നതോടെ കൂടുതൽ പേർക്ക് യുപിഐ ഉപയോഗിക്കാനാകും എന്നാണ് ആർബിഐ വിലയിരുത്തൽ. ഇന്ത്യയിൽ 26 കോടി യുപിഐ ഉപഭോക്താക്കളാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :