മുകേഷ് അംബാനിക്കും ഭാര്യ നിത അംബനിക്കും ഭീഷണി

അഭിറാം മനോഹർ| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (15:44 IST)
റിലയൻസ്
ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും ഭീഷണി. അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിൽ നിന്നാണ് പോലീസ് ഭീഷണി കത്ത് കണ്ടെടുത്തത്.

അതേസമയം വാഹനത്തിൽ നിന്നും ജലാസ്റ്റിൻ സ്റ്റിക്കുകളും പോലീസ് കണ്ടെത്തി. എന്നാൽ ഇവ എക്സ്പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. ഇത്തവണ ഇത് യോജിപ്പിച്ചിട്ടില്ലെന്നും പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കുമെന്നുമാണ് മുകേഷ് അംബാനിയെയും നിതയെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. വാഹനം ഉപേക്ഷിച്ചുപോയ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :