ഇമേജിലെ ടെക്സ്റ്റ് കോപ്പി ചെയ്യാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

അഭിറാം മനോഹർ| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (17:33 IST)
ചിത്രത്തിൽ നിന്നും ടെക്സ്റ്റ് എടുക്കാൻ കഴിയുന്ന പുതിയ അവതരിപ്പിച്ച് പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഇതാദ്യമായി അവതരിപ്പിച്ചത്. വാട്ട്സാപ്പിൻ്റെ അപ്ഡേറ്റഡ് വേർഷനിലേക്ക് മാറുന്നവർക്കാണ് ഈ സേവനം ലഭ്യമാവുക.


ചിത്രത്തിലെ ടെക്സ്റ്റ് പുതിയ ടെക്സ്റ്റ് ഡിറ്റക്ഷൻ ഫീച്ചർ ഉപയോഗിച്ച് ഇനി മുതൽ കോപ്പി ചെയ്യാനാകും. അതേസമയം സ്വകാര്യതയുടെ ഭാഗമായി വ്യൂ വൺസ് ഇമേജ് തെരെഞ്ഞെടുത്തവരുടെ ചിത്രത്തിലെ ടെക്സ്റ്റ് ഈ ഫീച്ച ർ വഴി കോപ്പിയെടുക്കാൻ സാധിച്ചില്ല. കഴിഞ്ഞ മാസമാണ് ചിത്രങ്ങൾ സ്റ്റിക്കറുകളാക്കാൻ കഴിയുന്ന ഫീച്ചർ വാട്ട്സാപ്പ് അവതരിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :