ഒരേ സമയം 32 പേരെ വീഡിയോ കോൾ ചെയ്യാം, പുതിയ ഫീച്ചറുമായി വാട്സാപ്പ്

അഭിറാം മനോഹർ| Last Updated: വ്യാഴം, 15 ഡിസം‌ബര്‍ 2022 (18:28 IST)
ഉപഭോക്താക്കൾക്ക് മുൻപിൽ പുതിയ അവതരിപ്പിച്ച് പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പായ വാട്ട്സാപ്പ്. ഒരേസമയം 32 പേരെ വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിക്കുന്നത്. മുൻപത്തെ അപേക്ഷിച്ച് നാലിരട്ടി ആളുകളെ ഒരേസമയം വീഡിയോ കോൾ ചെയ്യാൻ ഇതിലൂടെ സാധിക്കും.

കോളിനിടെ വീഡിയോ,ഓഡിയോ ഫീഡ് വലുതാക്കാനും മ്യൂട്ട് ചെയ്യാനും ഫീച്ചറുകളുണ്ട്. പ്രത്യേകം സന്ദേശമയക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഗ്രൂപ്പ് കോളിൽ പാർട്ടിസിപ്പൻ്റിൽ ലോങ് പ്രസ് ചെയ്താൽ ഈ സേവനം ലഭിക്കും.വീഡിയോ കോളിനിടെ സ്ക്രീൻ ചെറുതാക്കി മറ്റ് കാര്യങ്ങൾ ചെയ്യാമെന്ന ഫീച്ചറും വാട്ട്സപ്പിൽ ലഭ്യമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :