ഉപഭോക്താക്കളുടെ എണ്ണ‌ത്തിൽ ഇടിവ്, നെറ്റ്‌ഫ്ലിക്‌സ് പാസ്‌വേഡ് പങ്കുവെയ്‌ക്കൽ അവസാനിപ്പിക്കുന്നു

അഭിറാം മനോഹർ| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (20:24 IST)
പാസ്‌വേർഡ് പങ്കുവെയ്‌ക്കൽ പൂർണമായി അവസാനിപ്പിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ്. ഇക്കാര്യം നെറ്റ്‌ഫ്ലിക്‌സ് തീരുമാനിച്ചിരുന്നെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ ഇടിവാണ് നീക്കം വേഗത്തിലാക്കാൻ കാരണം.

വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കാൻ അധിക തുക ഈടാക്കാനാണ് നെറ്റ്ഫ്ലിക്സിൻ്റെ നീക്കം. ചിലി,കോസ്റ്റാറിക്ക,പെറു തുടങ്ങിയ രാജ്യങ്ങളിൽ ഇതിന്റെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. നിലവിൽ പലർ ചേർന്ന് നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എടുത്ത് പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുകയാണ് പതിവ്. പുതിയ രീതി നിലവിൽ വന്നാൽ ഈ പതിവിനു മാറ്റമുണ്ടായേക്കും.

ആഗോള തലത്തിൽ രണ്ട് ലക്ഷം ഉപഭോക്താക്കളെ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ നെറ്റ്‌ഫ്ലിക്‌സിന് നഷ്ടമായിരുന്നു. ഇതോടെയാണ് കൂടുതൽ നിയന്ത്രണങ്ങൾക്ക് നെറ്റ്‌ഫ്ലിക്‌സ് ഒരുങ്ങുന്നത്.പരസ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള സബ്സ്ക്രിപ്ക്ഷൻ പ്ലാനുകളും അവതരിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :