അഭിറാം മനോഹർ|
Last Modified ചൊവ്വ, 14 ഡിസംബര്‍ 2021 (12:41 IST)
ഇന്ത്യയിലെ സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ കുത്തനെ കുറച്ച് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ് . പ്രതിമാസം 199 മുതൽ തുടങ്ങുന്ന നിരക്കുകളിൽ ഇളവ് വരുത്തി. മൊബൈലിലും ടാബ്ലറ്റിലും ഈ നിരക്ക് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാം.
രാജ്യത്ത് കൂടുതൽ വരിക്കാരെ നേടാനുള്ള കമ്പനിയുടെ നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ ബേസിക് പ്ലാനിലാണ് വന്‍ കിഴിവ് വരുത്തിയിരിക്കുന്നത്. നേരത്തെ 499 രൂപയുണ്ടായിരുന്ന ബേസിക് പ്ലാൻ ഇനി വെറും 199 രൂപയ്ക്ക് ആസ്വദിക്കാം. 480 പിക്‌സൽ വീഡിയോ ക്വാളിറ്റിയിലാണ് ഇത് ലഭ്യമാവുക.
149 രൂപയൂടെ മൊബൈല്‍ പ്ലാന്‍ ഫോണുകള്‍ക്കും ടാബിനും വേണ്ടിയുള്ളതാണ്. ഇതിലും 480 പിക്‌സല്‍ റസലൂഷനാണുള്ളത്. 799 രൂപയുടെ പ്രീമിയം പ്ലാനില്‍ 4കെ എച്ച്ഡിആര്‍ റസലൂഷനില്‍ വീഡിയോകൾ 649 ആക്കി കുറച്ചിട്ടുണ്ട്.എച്ച്ഡി റസലൂഷനില്‍ വീഡിയോ ആസ്വദിക്കണമെങ്കില്‍ 499 രൂപയുടെ സ്റ്റാന്റേഡ് പ്ലാന്‍ റീച്ചാര്‍ജ് ചെയ്യണം.