സാംസങ് രണ്ടായി വിഭജിക്കും, കമ്പനിയുടെ മൂല്യം ഉയരുമോ?

സാംസങ് രണ്ടായി വിഭജിക്കും; സാധ്യതാ പഠനങ്ങൾ ഉടൻ

aparna shaji| Last Modified ബുധന്‍, 30 നവം‌ബര്‍ 2016 (10:28 IST)
സാംസങ് ഇലക്ട്രോണിക്സ് കമ്പനി രണ്ടായി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവം. സാംസങ് ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ ലീ ജെ യോങും രണ്ടു സഹോദരിമാരും ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കുന്നതോടെ കമ്പനിയുടെ വിഭനത്തിനു സാധ്യത കൂടുതലാണെന്ന് വ്യക്തമാകുന്നു. കമ്പനിയുടെ 47 വർഷത്തെ ചരിത്രത്തിൽ നടപ്പാക്കുന്ന ഏറ്റവും വലിയ കക്ഷി ഘടനാപരമായ മാറ്റമാവും ഇത്.

കമ്പനി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പഠിക്കാൻ പ്രത്യേക ഏജൻസി നിയമിക്കും. ആറു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഒരു തീരുമാനം ആകുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
സങ്കീർണമായ ഉടമസ്ഥാവകാശ ഘടനയും കാര്യക്ഷമമല്ലാത്ത ഭരണരംഗവും പണം കൈകാര്യം ചെയ്യുന്നതിലെ പോരായ്മയുമാണ് ഓഹരി വിലകൾ ഇടിയാൻ കാരണമെന്ന് ലീ ജെ. യോങ് അഭിപ്രായപ്പെട്ടിരുന്നു. ഇതു കണക്കിലെടുക്കുമ്പോൾ വിഭജനത്തിനുള്ള സാധ്യത ഏറെയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കമ്പനി വിഭജിക്കുന്നതിലൂടെ മൂല്യം ഉയർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് വിദഗ്ധർ. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ പുതിയ സ്വതന്ത്ര അംഗത്തെ നിയമിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യുന്നതിന്റെ സാധ്യതയും പരിശോധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :