48 മെഗാപിക്സൽ ക്യാമറ, സ്നാപ്ഡ്രാഗൺ 460 പ്രൊസസർ, 5000 എംഎഎച്ച് ബാറ്ററി; Moto E7 Plus വിപണിയിൽ, വില വെറും 9,499 രൂപ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (14:16 IST)
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളോടെ എൻ‌ട്രി ലെവൽ വിപണിലെത്തിച്ച് മോട്ടോറോള. എന്ന പുതിയ സ്മാർട്ട്ഫോണിനെയാണ് വിപണിയിലെത്തിച്ചിരിയ്ക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിൽ വിപണിയിലെത്തിയിരിയ്ക്കുന്ന ഈ സ്മാർട്ട്ഫോണിന് 9,499 രൂപയാണ് വില. സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും.

6.5 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് മാക്സ് വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിയ്ക്കുന്നത്. 48 മെഗാപിസൽ പ്രൈമറി സെൻസറും, 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങിയ ഡ്യുവൽ റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ ഉള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 460 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രീനോ 610 ഗ്രാഫികസ് യൂണിറ്റും പ്രൊസസറിനൊപ്പം ഉണ്ട്. ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 5000 എംഎഎച്ചാണ് ഫോണിലെ ബാറ്ററി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :