ഏത് ടീമും മോഹിയ്ക്കും ധോണിപ്പോലൊരു വിക്കറ്റ് കീപ്പറെ, ആ സ്ഥാനത്തേയ്ക്ക് ആരെത്തിയാലും ഉത്തരവാദിത്തം വലുതാണ്: സഞ്ജു സാംസൺ

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (13:09 IST)
ഇന്ത്യൻ ക്രിക്കറ്റിൽ ധോണീ ഒഴിഞ്ഞ സ്ഥാനത്തേയ്ക്ക് ആരെ പകരക്കാരനാക്കും എന്ന പരീക്ഷണത്തിലാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് ഇപ്പോൾ. ഈ സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കപ്പെടുന്നത് പ്രധാനമായും മൂന്ന് താരങ്ങളാണ്, ഋഷഭ് പന്ത്, കെഎൽ‌ രാഹുൽ, പിന്നെ മലയാളികളിടെ സ്വന്തം താരം സഞ്ജു സാംസൺ. ധോണി വിട്ടോഴിഞ്ഞ സ്ഥാനത്തേയ്ക്ക് എത്താൻ യുവതാരങ്ങൾക്കിടയിൽ മത്സരമുണ്ട് എന്ന് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് സഞ്ജു സാംസൺ

ചെന്നൈ സുപ്പർകിങ്സിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തങ്ങളുടെ വിക്കറ്റ് കീപ്പര്‍ ധോണിയെ പോലെ ആയിരുന്നു എങ്കില്‍ എന്ന് ഏത് ടീമും ആഗ്രഹിക്കും .വിക്കറ്റ് കീപ്പിങ്ങിലും, കളി ഫിനിഷ് ചെയ്യുന്നതിലും ബെഞ്ച് മാര്‍ക്ക് ഉയരത്തില്‍ വെച്ചാണ് ധോണി ടീമിൽനിന്നും പടിയിറങ്ങിയത്. ഇന്ത്യന്‍ ടീമിലെ ആ സ്ഥാനത്തിന് വേണ്ടി ഡൊമസ്റ്റിക് ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍മാര്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉണ്ട്

ധോണിക്ക് പകരം ആര് ആ സ്ഥാനത്തെത്തിയാലും ഉത്തരവാദിത്വം വളരെ വലുതാണ്, ടീമിലേയ്ക്ക് ഏത് വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കണം എന്നത് തലവേദന പിടിച്ച കാര്യം തന്നെയാണ്. അതിനായി മത്സരം ഉണ്ടാകുമ്പോൾ നമ്മുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടും. കളിക്കാർ എപ്പോഴും മികവ് നിലനിർത്താൻ ശ്രമിയ്ക്കും എന്നതിനാൽ ടീമിനും അത് ഗുണകരമായി മാറും. ഐപിഎല്ലിൽ മികവ് പുലർത്താനായാൽ ഇന്ത്യൻ ടീമിലെത്താനുള്ള സാധ്യതകൾ വർധിയ്ക്കും. ടീമിലേയ്ക്ക് തിരികെയെത്താനാകും എന്ന് ഉറപ്പുണ്ട്. സഞ്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :