ദീപക് ആത്മഹത്യാക്കേസ്: വീഡിയോ എഡിറ്റ് ചെയ്തതായി പോലീസ് സ്ഥിരീകരണം, ഷിംജിത ഒളിവിൽ

Kozhikode Man Suicide Moral Policing, Deepak Suicide, Justice For Deepak, ദീപക്, ആത്മഹത്യ, കോഴിക്കോട് കേസ്, വീഡിയോ ദീപക്, ജസ്റ്റിസ് ഫോര്‍ ദീപക്
രേണുക വേണു| Last Modified ബുധന്‍, 21 ജനുവരി 2026 (09:48 IST)
കോഴിക്കോട്: സ്വകാര്യ ബസില്‍ ദുരനുഭവം നേരിട്ടെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വീഡിയോയെ തുടര്‍ന്ന് യുവാവ് ചെയ്ത സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട ബസിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. എന്നാല്‍ ബസിലെ തിരക്കിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്.



ഷിംജിത മുസ്തഫ സമൂഹമാധ്യമങ്ങളില്‍
പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്ത് ചുരുക്കിയതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഷിംജിതയുടെ ഫോണ്‍ കണ്ടെടുത്ത്

സൈബര്‍ സെല്ലിന്റെ സഹായത്തോടെ യഥാര്‍ത്ഥ വീഡിയോ വീണ്ടെടുക്കാനാണ് പോലീസിന്റെ പദ്ധതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതോടെ ഷിംജിത ഒളിവിലാണ്.


ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ബസിലെ അമിതമായ തിരക്കും വ്യത്യസ്ത വാതിലുകളിലൂടെ കയറിയ ദീപകിന്റെയും ഷിംജിതയുടെയും ദൃശ്യങ്ങളുമാണ് പോലീസിന് ലഭിച്ചത്. ഇത്തരമൊരു സംഭവം നടന്നതായി ശ്രദ്ധയില്‍ പെട്ടില്ലെന്ന് കണ്ടക്ടര്‍ രാമകൃഷ്ണനും ഡ്രൈവര്‍ പ്രകാശനും പോലീസിന് മൊഴി നല്‍കി. ബസ് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റിലും യുവതി പരാതിപ്പെട്ടിരുന്നില്ല. അതേസമയം യുവതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതാണ് ദീപകിനെ മാനസികമായി തളര്‍ത്തിയതെന്നും, ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെ മുഴുവന്‍ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :