മൊബൈൽ കോൾ,ഡേറ്റ ചാർജുകൾ കൂടും, നിരക്കുയർത്താൻ കമ്പനികൾ

അഭിറാം മനോഹർ| Last Modified വെള്ളി, 2 ജൂലൈ 2021 (20:02 IST)
രാജ്യത്തെ മൊബൈൽ താരിഫ് നിരക്ക് ടെലികോം കമ്പനികൾ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിരക്കുകൾ ഉയർത്താതെ മാർഗമില്ലെന്ന് ചെയർമാൻ സുനിൽ മിത്തൽ പറയുൻനു. എന്നാൽ നിരക്കുയർത്തുന്ന തീരു‌മാനം ഏകപക്ഷീയമായി എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമീപഭാവിയിൽ തന്നെ വോയ്‌സ് കോൾ നിരക്കും ഡാറ്റാ സേവനങ്ങളുടെ നിരക്കും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പഴയ താരിഫിലേക്ക് കൊണ്ട് വരണമെന്നാണ് എയർടെൽ ആവശ്യപ്പെടുന്നത്. അപ്പോഴും ഡേറ്റ ഉപയോഗം ഉപഭോക്താക്കൾക്ക് സ്വീകാര്യമായ നിലയിലാകുമെന്നും എയർടെൽ പറയുന്നു.

വരുമാനം കുറഞ്ഞവർക്ക് 100 രൂപ വരെ മാത്രമെ നൽകേണ്ടി വരികയുള്ളു. മധ്യനിര,ഉയർന്ന പ്ലാനുകളിലായിരിക്കും താരിഫ് ഉയർത്തുക. 250 മുതൽ 300 എന്ന പ്ലാനുകൾ 350 മുതൽ 450 വരെയാകും. എങ്കിലും 15 ജിബി വരെ ഉപഭോക്താക്കൾക്ക് സുഗമമായി ഉപയോഗിക്കാമെന്നും സുനിൽ മിത്തൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :