4ജി സ്പീഡിൽ ഒന്നാമത് റിലയൻസ് ജിയോ, അപ്‌ലോഡിൽ വോഡഫോൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (19:34 IST)
2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിലെ ടെലികോം സേവനദാതാക്കളുടെ നെറ്റ്‌വർക്ക് വിവരങ്ങൾ പുറത്തുവിട്ട് ട്രായ്. ലോകം കൊവിഡ് ഭീതിയിൽ കൂടുതൽ ഓൺലൈൻ ആയ കാലത്ത് പല കമ്പനികളും ശരാശരി വേഗത ലഭ്യമാക്കുന്നതിൽ പോലും പരാജയപ്പെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പ്രകാരം റിലയൻസ് ജിയോയാണ് ഏറ്റവും ഉയർന്ന വേഗം നിലനിർത്തിയിരിക്കുന്നത്. റിലയൻസ് ജിയോയുടെ ഡൗൺ‌ലോഡ് വേഗം ഇക്കാലയളവിൽ 18.6 എംബി‌പിഎസാണ്. കഴിഞ്ഞ ഡിസംബറിൽ ഇത് 20.2 എം‌ബി‌പി‌എസായിരുന്നു. വോഡഫോണും ഐഡിയയും യഥാക്രമം 9.0 എം‌ബി‌പി‌എസും 8.5 എം‌ബി‌പി‌എസ് ഡൗൺ‌ലോഡ് വേഗവും നേടി. എയർടെല്ലിന്റെ കഴിഞ്ഞ 6 മാസത്തെ ശരാശരി 7.3 എംബിപിഎസാണ്.

അതേസമയം കഴിഞ്ഞ 6 മാസത്തെ ശരാശരി അപ്‌ലോഡിൽ 6.7 എംബിപിഎസ് വേഗതയോടെ ഒന്നാം സ്ഥാനത്തെത്തി. ഐഡിയയുടെ വേഗം 6.1 എംബിപിഎസ് ആണ്. ജിയോയുടെ അപ്‌ലോഡ് വേഗം 3.7 എംബിപിഎസും എയർടെലിന്റെ അപ്‌ലോഡ് വേഗം 4.0 എംബിപിഎസും ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :