അഭിറാം മനോഹർ|
Last Modified ബുധന്‍, 23 ജൂണ്‍ 2021 (17:49 IST)
പബ്ജി മൊബൈല്‍ നിരോധനത്തിന് പിറകെ വന്ന ബാറ്റിൽഗ്രൗണ്ട് ഇന്ത്യയ്‌ക്കും കുരുക്ക് മുറുകുന്നു. പബ്‌ജിക്ക് സംഭവിച്ച അതേ കാര്യമാണ് ബാറ്റിൽഗ്രൗണ്ടിനും പ്രശ്‌നമാവുന്നത്. ഗെയിം തങ്ങളുടെ ഡാറ്റ ചൈനീസ് സർവറുകളിലേക്ക് അയച്ചതായി കണ്ടെത്തിയതാണ് ആശങ്കക്കിടയാക്കിയിരിക്കുന്നത്.
പബ്ജി മൊബൈലിന്റെ ഡവലപ്പറായ ടെന്‍സെന്റിന്റേതാണ് ബാറ്റില്‍ഗ്രൗണ്ട്. ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ നിരവധി സെര്‍വറുകള്‍ ഉപയോഗിക്കുണ്ട്. ഇതിൽ
ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസിന്റെ സർവറുകളാണ് അധികം. ഡാറ്റാ സ്വകാര്യത ആശങ്കകള്‍ കാരണം 2020 സെപ്റ്റംബറിലാണ് പബ്‌ജിയെ ഇന്ത്യൻ സർക്കാർ നിരോധിച്ചത്.