ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ ലാപ്‌ടോപ് കമ്പ്യൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് അസൂസ് !

സുമീഷ് ടി ഉണ്ണീൻ| Last Modified ബുധന്‍, 26 ഡിസം‌ബര്‍ 2018 (15:04 IST)
ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ലാപ്‌ടോപ്പ് കംബ്യൂട്ടറുകളെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് അസൂസ്. സെഫിറസ് എസ്, എന്നിങ്ങനെ രണ്ട് മോഡലുകളെയാണ് അസൂസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. 15.75 എം എം മാത്രമാണ് ഈ ലാപ്ടോപ്പുകളുടെ കനം.

സെൻബുക്ക് 14 പതിനാല് ഇഞ്ച് ലാപ്ടോപ്പുകളുടെ കൂട്ടത്തിലേ ഏറ്റവും കനം കുറഞ്ഞതാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇൻഫിനിറ്റി ഡിസ്‌പ്ലേയാണ് ഈ കമ്പ്യൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നത്. സെഫിറസ് എസ് ഗെയിമിങ്ങിനായി പ്രത്യേകം തയ്യാറക്കിയിരിക്കുന്ന ലാപ്‌ടോപ്പ് കമ്പ്യൂട്ടറാണ്.

കനം കുറഞ്ഞതുകൊണ്ട് ലാ‌പ്ടോപ്പിന്റെ ഈടിനും, ഉറപ്പിനും യതൊരു കോട്ടവും ഉണ്ടാകില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബലമുള്ള ബോഡിയിലാണ് ലാപ്‌ടോപ്പ് ഒരുക്കിയിരിക്കുന്നത്. ഇന്റൽ കോർ ഐ 7 പ്രോസസറാണ് ഇരു ലാപ്‌ടോപ്പുകളെയും പ്രവർത്തനസജ്ജമാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :