മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്: വാച്ചർക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 16 ജൂണ്‍ 2022 (19:19 IST)
ഇടുക്കി: മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെയുള്ള ഫേസ്‌ബുക്കിൽ കമന്റ് ഇട്ട വനംവകുപ്പ് വാച്ചർക്ക് സസ്‌പെൻഷൻ. പെരിയാർ കടുവ സങ്കേതം വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൻ സെക്ഷനിലെ വാച്ചർ ആർ.സുരേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയതിനു അധ്യാപകനെ സസ്‌പെൻഡ് ചെയ്തു എന്ന ഫേസ്‌ബുക്ക് പോസ്റ്റിനു താഴെ സുരേഷ് കമന്റ് ഇട്ടിരുന്നു. ഇതാണ് ഇപ്പോൾ ഇയാൾക്ക് വിനയായത്. പെരിയാർ കടുവ സങ്കേതം ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് സുരേഷിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :