അടുത്തകൊല്ലം മുതൽ ഫ്രീ സർവീസില്ല, ജിയോ സിനിമ പെയ്ഡാകുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഏപ്രില്‍ 2023 (14:43 IST)
നെറ്റ്ഫ്ളിക്സ്,ആമസോൺ,ഹോട്ട്സ്റ്റാർ സേവനങ്ങളെ പോലെ ജിയോസിനിമയും പെയ്ഡ് സർവീസാകുന്നു. കഴിഞ്ഞ ഫിഫ ലോകകപ്പും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലും സൗജന്യമായാണ് ജിയോ കാണുവാൻ അവസരം ഒരുക്കിയത്. ഇതിനെ തുടർന്ന് നിരവധി പേർ ജിയോ ആപ്പ് വഴി മത്സരങ്ങൾ കണ്ട് തുടങ്ങിയിരുന്നു. ഇത് മുതലെടുത്ത് കൊണ്ട് വെബ് സീരീസുകളും സിനിമകളും കൂടി ഉൾപ്പെടുത്തി ജിയോ സിനിമ സേവനങ്ങൾ വിപുലപ്പെടുത്തി ചാർജ് ഈടാക്കാനാണ് ജിയോയുടെ ശ്രമം.

മെയ്യ് 28നാകും ഈ വർഷത്തെ ഫൈനൽ മത്സരം നടക്കുക. ഇതിന് ശേഷം ജിയോ സിനിമ പെയ്ഡ് സർവീസ് ആക്കാനാണ് റിലയൻസ് ആലോചിക്കുന്നത്. നേരത്തെ ഈ നീക്കം ലക്ഷ്യമിട്ട് വെബ്സീരീസുകളും സിനിമകളുമടക്കം 100 പ്രൊജക്ടുകൾ ജിയോ സ്റ്റുഡിയോസ് പ്രഖ്യാപിച്ചിരുന്നു. ഈ ഉള്ളടക്കങ്ങൾ ജിയോസിനിമയിലാകും ലഭ്യമാവുക. 4കെ റെസല്യൂഷനിലാണ് ഐപിഎൽ മത്സരങ്ങൾ ജിയോ സൗജന്യമായി സംപ്രേക്ഷണം ചെയ്തിരുന്നത്. ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം പ്രതിമാസം 200ന് താഴെ ഈടാക്കുന്ന സബ്സ്ക്രിപ്ഷൻ പ്ലാനാകും ജിയോ സിനിമ അവതരിപ്പിക്കുക




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :