സുമീഷ് ടി ഉണ്ണീൻ|
Last Modified വെള്ളി, 14 ഡിസംബര്‍ 2018 (18:03 IST)
ആകർഷകമായ വിലയിൽ അത്യാധുനില സംവിധാനങ്ങളുമായി ലാവയുടെ Z91 നെ കമ്പനി വിപണിയിൽ അവതരിപ്പിച്ചു. ഫെയ്സ് അൺലോക്കിംഗ് സംവിധാനമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 3 ജി ബി റാം 32 ജിബി സ്റ്റോറിജ് വേരിയന്തിൽ മാത്രം പുറത്തിറങ്ങുന്ന ഫോണിന് വെറും 7999 രൂപയാണ് വില.
ഈ വിലയിൽ ലഭിക്കുന മറ്റു ഫോണുകളിൽ ഫെയിസ് അൺലോക്കിംഗ് സംവിധാനം ലഭ്യമല്ല. 0.7 സെക്കന്റിൽ മുഖം തിരിച്ചറിഞ്ഞ് ഫോൺ അൺലോക്ക് ചെയ്യപ്പെടും എന്നാണ് ലാവ അവകാശപ്പെടുന്നത്. ഫെയിസ് അൺലോക്കിംഗ് കൂടാതെ ഫിംഗർപ്രിന്റ് സെൻസറും ഫോണിന് നൽകിയിട്ടുണ്ട്.
18:9 ആസ്പക്ട് റേഷ്യോവിൽ 5.7 ഇഞ്ച് എച്ച്ഡി പ്ലസ് 2.5 ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 7.7 എം എം മാത്രമാണ് ഫോണിന്റെ കനം. 13 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 3000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.