Last Modified തിങ്കള്‍, 11 മാര്‍ച്ച് 2019 (17:33 IST)
പാന്‍കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഉപയോഗശൂന്യമാകാന്‍ സാധ്യതയെന്ന് സർക്കാർ മുന്നറിയിപ്പ്. മാർച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ അതിനുള്ള സാധ്യതയുണ്ട്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെങ്കിൽ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം. ഇതിനുളള അവസാന തിയതി മാർച് 31ആണ്.കഴിഞ്ഞ വർഷം തന്നെ 11.44 ലക്ഷം പാന്‍ കാർഡുകൾ സർക്കാർ നിർജ്ജീവമാക്കി.
മാർച്ച് 31 എന്ന അവസാന ദിവസം പിന്നിട്ടാൽ
ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ കൂടി നിർജ്ജിവമാക്കും. പാന്‍ നിർജീവമാക്കിയാൽ റിട്ടേൺ ഫയൽ ചെയ്യാന്‍ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല. നിലവിൽ സാമ്പത്തികവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങൾക്ക് പാന്‍ ഉപയോഗിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നതിനും പാന്‍ ആവശ്യമാണ്.
മാർച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഭാവിയിലൽ നിരവധി പ്രശ്നങ്ങൾ നേരിട്ടേക്കാം.