ഇതുവരെ ശേഖരിച്ച വിവരങ്ങൾ ഇനി എന്ത് ചെയ്യും? അനധികൃത ഉപയോഗം തടയാൻ എന്താണ് മാർഗ്ഗം? വ്യക്തത തേടി ഹർജിക്കാർ കോടതിയിലേക്ക്

ഇതുവരെ ശേഖരിച്ച വിവരങ്ങൾ ഇനി എന്ത് ചെയ്യും? അനധികൃത ഉപയോഗം തടയാൻ എന്താണ് മാർഗ്ഗം? വ്യക്തത തേടി ഹർജിക്കാർ കോടതിയിലേക്ക്

ന്യൂഡൽഹി| Rijisha M.| Last Modified വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (07:35 IST)
സ്വകാര്യ സ്ഥാപനങ്ങളുമായി വിവരങ്ങൾ പങ്കുവയ്‌ക്കേണ്ടതില്ലെന്ന് വിധിച്ചെങ്കിലും സംശയങ്ങൾ തീരുന്നില്ല. ഇതുവരെയായി സ്വകാര്യ കമ്പനികൾക്കും ബാങ്കിലെ ആവശ്യങ്ങൾക്കൊക്കെയായി പങ്കുവെച്ചത് നിരവധിപേരാണ്. ഇവരുടെ വിവരങ്ങൾ എല്ലാം ഇനി എന്ത് ചെയ്യും എന്നതാണ് ഏറ്റവും വലിയ സംശയം. വിവരങ്ങളുടെ അനധികൃത ഉപയോഗം തടയാൻ എന്താണ് മാർഗ്ഗം? ഇതിനൊന്നും ഭരണഘടനാ ബെഞ്ച് ഉത്തരം നൽകിയില്ല.

ഈ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരത്തിനായി കോടതിയോട് ആവശ്യപ്പെടും എന്നാണ് ഹർജിക്കാരിൽ ചിലർ സൂചിപ്പിക്കുന്നത്. ‘ഇതുവരെ ശേഖരിച്ച ഡേറ്റ ഒരു വർഷത്തേക്കു നശിപ്പിക്കരുത്. ഇക്കാലയളവിൽ, മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനും പാടില്ല. ഒരു വർഷത്തിനുശേഷം, വിധിയിൽ പറയുന്ന പറയുന്ന പ്രകാരം സർക്കാർ നിയമം നിർമിക്കുന്നില്ലെങ്കിൽ, ഡേറ്റ നശിപ്പിക്കണം' എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിന്യായത്തിൽ ഇങ്ങനെ പറഞ്ഞത്.

ആധാർ പദ്ധതിയും നിയമവും ഭരണഘടനാ വിരുദ്ധമെന്നു വിധിച്ചശേഷമാണ് ചന്ദ്രചൂഡ് ഇങ്ങനെ പറയുന്നത്. എങ്കിലും ഇതിനൊന്നും പൂർണ്ണമായ ഉത്തരം ലഭിക്കുന്നില്ലെന്ന് ഹർജിക്കാർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :