അനുബന്ധ വാര്‍ത്തകള്‍
- സൊമാറ്റോ സഹസ്ഥാപകൻ കമ്പനി വിട്ടു
- ഇന്ത്യയെ ഫുൾസ്പീഡിലാക്കാൻ ഇലോൺ മസ്കിന്റെ ഇന്റർനെറ്റ് സേവനം!
- വാട്ട്സാപ്പ് വെബ് വഴി ഇനി ചിത്രങ്ങൾ എഡിറ്റ് ചെയ്യാം: പുതിയ ഫീച്ചർ ഇങ്ങനെ
- ആൻഡ്രോയ്ഡിൽ ജോക്കർ വൈറസ് ആക്രമണം: നീക്കം ചെയ്യേണ്ടത് ഈ ആപ്പുകൾ
- ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10ന് എത്തുന്നു? പ്രത്യേകതകൾ ഇങ്ങനെ
ഐഫോൺ 13 സീരീസ്, ആപ്പിൾ വാച്ച് സീരീസ്, പുതിയ ഐപാഡ് മിനി: അറിയാം ടെക് ലോകത്തെ പുത്തൻ വിശേഷങ്ങൾ
ടെക് ലോകത്തെ ആവേശത്തിലാഴ്ത്തി ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചു. ഐഫോൺ 13 സീരീസ്, ആപ്പിള്‍ വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയാണ് അവതരിപ്പിച്ചത്.
ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ് എന്നിങ്ങനെ നാല് പതിപ്പുകളാണ് ഐഫോണ്‍ 13 പരമ്പരയിലുള്ളത്. ഇരട്ട ക്യാമറകളുള്ള ഐഫോൺ 13 മിനി,ഐഫോൺ 13 എന്നിവയ്ക്ക് ഒരേ ഡിസൈനാണുള്ളത്. പിങ്ക്,നീല,കറുപ്പ്,വെള്ള,ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക.ഇന്ത്യയില്‍ ഐഫോണ്‍ 13 മിനിക്ക് 69,990 രൂപയും ഐഫോണ്‍ 13ന് 79,990 രൂപയും വില വരും.
മൂന്ന് ക്യാമറകളുമായാണ് ഐഫോണ്‍ 13 ന്റെ പ്രോ പതിപ്പുകള്‍ എത്തിയിരിക്കുന്നത്. ഗ്രാഫൈറ്റ്, ഗോള്‍ഡ്, സില്‍വര്‍, സില്‍വര്‍ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളില്‍ ഈ ഫോണ്‍ വിപണിയിലെത്തും. ഇന്ത്യയിൽ ഐഫോൺ 13 പ്രോയ്ക്ക് 1,19,900 രൂപയും ഐഫോണ്‍ പ്രോ മാക്സിന് 1,29,900 രൂപയും വില വരും.
പുതിയ അപ്ഡേറ്റുകളുമായാണ് ഐപാഡ് മിനി അവതരിപ്പിച്ചത്. എഫ് 1.8 അപ്പേര്‍ച്ചറില്‍ 12 എംപി റിയര്‍ ക്യാമറയും 12 2ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 12 എംപി അള്‍ട്രാ വൈഡ് ക്യാമറ സെല്‍ഫി ക്യാമറയും ഐപാഡ് മിനിക്കുണ്ട്. 36,773 രൂപയാണ് ഇതിന്റെ വില.
100 ശതമാനം പുനരുപയോഗം ചെയ്ത അലുമിനിയത്തിൽ നിന്നാണ് ആപ്പിൾ വാച്ച് സീരീസ് 7 നിർമിച്ചിട്ടുള്ളത്. സ്ക്രീന്‍ വലിപ്പം 20 ശതമാനം വര്‍ധിപ്പിക്കുകയും കനം 40 ശതമാനം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 29,403 രൂപയാണ് ഇതിന്റെ വില.