അഭിറാം മനോഹർ|
Last Modified ചൊവ്വ, 8 ജൂണ്‍ 2021 (17:23 IST)
ലോകമെമ്പാടുമുള്ള പ്രമുഖ വെബ്സൈറ്റുകളുടെയും വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവർത്തനം യുഎസ് അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിംഗ് സർവ്വീസായ ഫാസ്റ്റ്ലിയുടെ സാങ്കേതിക പ്രശ്‌നം കാരണം താറുമാറായി.
സമൂഹമാധ്യമങ്ങളായ റെഡിറ്റ്, വീഡിയോ പ്ലാറ്റ്ഫോമുകളായ ട്വിച്ച് , വീമിയോ എന്നിവയും ഗാർഡിയൻ, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ്, ബ്ലൂംബർഗ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളുടെർ വെബ്‌സൈറ്റും പ്രവർത്തന തടസം നേരിട്ടു. സ്റ്റാക്ക് ഓവർഫ്ലോ, ഗിറ്റ് ഹബ്ബ്, ആമസോൺ എന്നിവയുടെ സേവനങ്ങളും തടസപ്പെട്ടു. അതേസമയം പ്രശ്നം കണ്ടെത്തി പരിഹരിച്ചുവെന്നും വെബ്സൈറ്റുകൾ തിരിച്ചെത്തി തുടങ്ങിയെന്നും ഫാസ്റ്റ്ലി അറിയിച്ചു.