അനുബന്ധ വാര്‍ത്തകള്‍
- ജീവനക്കാരിയുമായി വഴിവിട്ട ബന്ധം: ബിൽഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടർ സ്ഥാനം രാജിവെച്ചത് അന്വേഷണത്തിനിടെ
- വിൻഡോസ് 10ന് പുതിയ അപ്ഡേറ്റ്, ഡിസൈനിൽ കാര്യമായ മാറ്റം
- അടിമുടി മാറാനൊരുങ്ങി ആൻഡ്രോയ്ഡ്, പ്രൈവസി പ്രധാനമെന്ന് ഗൂഗിൾ
- പുതിയ പ്രൈവസി പോളിസി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് വാട്സാപ്പിന് ഗവണ്മെന്റിന്റെ നോട്ടീസ്
- പബ്ജി ഇന്ത്യ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു
ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ പൂർണമായും ഒഴിവാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്
നീണ്ട 25 വർഷങ്ങൾക്കൊടുവിൽ വിൻഡോസ് ഇന്റർനെറ്റ് എക്‌സ്‌പ്ലോററെ ഒഴിവാക്കുന്നു. കുറച്ച് നാളുകളായി എക്‌സ്‌പ്ലോറർ ബ്രൗസറായി ഉപയോഗിക്കുന്ന ഉപഭോക്താക്കൾ തീരെ കുറവാണ്. ഗൂഗിൾ ക്രോം, മോസില്ല അടക്കമുള്ള ബ്രൗസറുകളാണ് ആളുകൾ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം.
യൂസർമാർക്ക് അപ്ഡേറ്റിലൂടെ ഇനിമുതൽ എഡ്ജ് ബ്രൗസറാണ് ലഭ്യമാവുക. അടുത്ത വർഷം ജൂൺ 22 മുതൽ പൂർണമായും എക്സ്പ്ലോറർ വിൻഡോസിൽ നിന്നും ഒഴിവാക്കും. ഒരു വർഷം മുൻപ് തന്നെ എക്സ്പ്ലോറർ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മൈക്രോസോഫ്‌റ്റ് സൂചന നൽകിയിരുന്നു.
മൈക്രോസോഫ്‌റ്റ് കമ്പനി 1995 ഓഗസ്റ്റിലാണ് ഇൻറർനെറ്റ് എക്സ്പ്ലോററെ ആദ്യം പുറത്തിറക്കിയത്. 2002-2003 വരെ ഏതാണ്ട് 95% കമ്പ്യൂട്ടറുകളിലും ബ്രൗസറുകളായി ഉപയോഗിച്ചിരുന്നത് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ആയിരുന്നു.