ഫേസ്ബുക്കില്‍ ഇന്ത്യന്‍ ആര്‍മിയെ തോല്‍പ്പിക്കാനാകില്ല മക്കളെ

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2015 (12:34 IST)
ഫേസ്ബുക്ക് ജനപ്രീതിയുടെ കാര്യത്തില്‍ ഇന്ത്യന്‍ കരസേനയുടെ മുന്നേറ്റം. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയെയും അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയെയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയെയും പാകിസ്ഥാന്‍ സേനയെയും പിന്തള്ളിയാണ് ഇന്ത്യന്‍ ആര്‍മി ഒന്നാമതായത്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ആര്‍മിയുടെ ഫേസ്ബുക്ക് പേജ് ഈ പദവി നേടുന്നത്.

രണ്ടുമാസം മുമ്പായിരുന്നു സൈന്യം ആദ്യമായി ഒന്നാമതത്തെിയത്. ഇന്ത്യക്ക് അഭിമാനാര്‍ഹമായ നിമിഷമാണിതെന്ന് സൈനിക കേന്ദ്രങ്ങള്‍ പ്രതികരിച്ചു. എത്രപേര്‍ ഒരു പ്രത്യേക പേജിനെക്കുറിച്ച്‌ സംസാരിക്കുന്നു (പീപ്പിള്‍ ടോക്കിംഗ്‌ എബൗട്ട്‌ ദാറ്റ്‌ (പിറ്റിഎറ്റി)) എന്ന വിശകലനത്തിലാണ്‌ ഇന്ത്യന്‍ സൈന്യം ഒന്നാമതെത്തിയത്‌.

2013 ജൂണ്‍ ഒന്നിനാണ്‌ ഇന്ത്യന്‍ സെന്യം ഫേസ്‌ബുക്ക്‌ പേജ്‌ ആരംഭിച്ചത്‌. നിലവില്‍ 29 ലക്ഷം ലൈക്കാണ്‌ പേജിനുളളത്‌. സൈന്യത്തിന്റെ വെബ്‌സൈറ്റിനും നല്ല സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. ഒരാഴ്‌ച ശരാശരി 25 ലക്ഷം ഹിറ്റാണ്‌ ഇതിനു ലഭിക്കുന്നത്‌. ട്വിറ്ററില്‍ 4,47,000 പേരും ആര്‍മിയുടെ പിന്നാലെയുണ്ട്. അതേസമയം, ഇന്ത്യയും പാകിസ്ഥാനും ഫേസ്ബുക്കിലും അതിര്‍ത്തികള്‍ കൊട്ടിയടച്ചിരിക്കുകയാണ്. ഇന്ത്യന്‍ ആര്‍മിയുടെ ഫേസ്ബുക് പേജ് പാകിസ്താനിലും പാകിസ്ഥാന്റേത് ഇന്ത്യയിലും ലഭ്യമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :