Last Updated:
ബുധന്‍, 27 ഫെബ്രുവരി 2019 (17:17 IST)
ഡൽഹി: ഇപ്പോൾ
ഗൂഗിൾ ഏറ്റവുമധികം സേർച്ച് ചെയ്യപ്പെടുന്നത് ഇന്ത്യൻ വ്യോമ സേനയെക്കുറിച്ചാണ്. പാകിസ്ഥാൻ അതിർത്തി കടന്ന് ബലാകോട്ടിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത് ഞൊടിയിടയിൽ സുരക്ഷിതമായി തിരികയെത്തിയ ഇന്ത്യൻ വ്യോമ സേനയുടെ കരുത്തിനെക്കുറിച്ചാണ് ആളുകൾക്ക് അറിയേണ്ടത്. ചൊവ്വഴ്ച ആളുകൾ ഗൂഗിളിനോട് കൂടുതൽ പ്രാവശ്യം ആരാഞ്ഞത് ഇന്ത്യൻ വ്യോമ സേനയെക്കുറിച്ചായിരുന്നു.
ബലാകോട്ട് ആക്രമണം നടന്ന ദിവസം പാകിസ്ഥാനികൾ പോലും തിരഞ്ഞത് ഇന്ത്യൻ വ്യോമ സേനയെക്കുറിച്ചാണ്. സർജിക്കൽ സ്ട്രൈക്ക് എന്ന വാക്കാണ് ഇന്ത്യ ഗൂഗിളിൽ അധികം തിരഞ്ഞത് എങ്കിൽ പാകിസ്ഥാനിൽ ഏറ്റവുമധികം സേർച്ച്
ചെയ്യപ്പെട്ടത് ബലാക്കോട്ട് എന്ന വാക്കായിരുന്നു.
ഇന്ത്യ ബലാക്കോട്ടിൽ ഭീകര താവളം തകർത്ത് മണിക്കൂറുകൾക്കുള്ളിൽ സർജിക്കൽ സ്ട്രൈക്കും, ബലാക്കോട്ടും ഗൂഗിളിൽ ട്രൻഡിംഗായി മാറുകയായിരുന്നു. ഇന്ത്യയിൽ ട്വിറ്ററിലും വ്യോമസേന മിറാഷ് 2000 വിമാനങ്ങളുമായി മിനിറ്റുകൾക്കുള്ളിൽ നടത്തിയ കനത്ത തിരിച്ചടി തന്നെയായിരുന്നു ട്രൻഡിംഗ്