ന്യൂഡല്‍ഹി|
priyanka|
Last Modified വെള്ളി, 8 ജൂലൈ 2016 (08:21 IST)
ലോകത്ത് മൊബൈല്‍ ആപ് ഉപഭോഗത്തില്‍
ഇന്ത്യ നാലാം സ്ഥാനത്ത്. ഈ രംഗത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ത്വരിത ഗതിയിലുള്ള വളര്‍ച്ചയാണ് ഇന്ത്യയിലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മൊബൈല്‍ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ ചൈന, അമേരിക്ക, ബ്രസീല്‍, എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്‍പില്‍ ഇടം പിടിച്ചിരിക്കുന്നത്.
ഇന്ത്യ മൊബൈല്‍ ആപ് യുഗത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്ന് മൊബൈല്‍ ആപ് അനലിറ്റിക്‌സ് കമ്പനി ആപ്പ് ആനിയുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ 92 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുന്നുവെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഈ വര്‍ഷം ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളുടെ എണ്ണം 770 കോടിയാകും. 2020ഓടെ ഇത് 2000 കോടിയായി ഉയരുമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ചൈനയുടെ വളര്‍ച്ച ഈ വര്‍ഷം 29 ശതമാനമായി താഴും. എന്നാല്‍ ഡൗണ്‍ലോഡ് ചെയ്യുത ആപ്പുകളുടെ എണ്ണം പരിശോധിച്ചാല്‍ ചൈന തന്നെയായിരിക്കും വരും വര്‍ഷങ്ങളിലും ഒന്നാം സ്ഥാനത്ത്.