ഫോര്‍ഡ് മസ്താങ്ങിന്റെ ആറാം തലമുറക്കാരന്‍ ‘മസ്താങ്ങ് ജി ടി’ ഇന്ത്യന്‍ വിപണിയിലേക്ക്

അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ് തങ്ങളുടെ പുതിയ മസില്‍ കാര്‍ ‘മസ്താങ്ങ് ജി ടി’ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു.

Ford Mustang, america, india ഫോര്‍ഡ് മസ്താങ്ങ്, അമേരിക്ക, ഇന്ത്യ
സജിത്ത്| Last Modified ബുധന്‍, 6 ജൂലൈ 2016 (14:46 IST)
അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ് തങ്ങളുടെ പുതിയ മസില്‍ കാര്‍ ‘മസ്താങ്ങ് ജി ടി’ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു. കഴിഞ്ഞ ആഗസ്തിലാണ് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ലേ ഔട്ടുള്ള മസ്താങ്ങ് കമ്പനി പുറത്തിറക്കിയത്. 2016 ഓട്ടോ എക്‌സ്‌പോയ്ക്ക് മുമ്പായി ഇന്ത്യയില്‍ അവതരിപ്പിച്ച മസ്താങ്ങ് ജൂലായ് 13നാണ് ഇന്ത്യന്‍ വിപണിയിലെത്തുക.

1965ല്‍ പുറത്തിറക്കിയ മസ്താങ്ങിന്റെ ആറാം തലമുറയില്‍പ്പെട്ട വാഹനമാണിത്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 5 ലിറ്റര്‍ വി 8 എഞ്ചിനുമായെത്തുന്ന കാറിന്റെ പരമാവധി കരുത്ത് 435 ബിഎച്ച്പിയും, 542 എന്‍ എം ടോര്‍ക്കുമാണുള്ളത്.

വിദേശത്ത് നിര്‍മ്മിക്കുന്ന ഈ കാര്‍ ഇറക്കുമതി വഴിയാണ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. കറുപ്പ് മള്‍ട്ടി സ്‌പോക്ക് അലോയ് വീല്‍, വൈപ്പര്‍ ആക്ടിവേഷന്‍ സംവിധാനമുള്ള ഓട്ടോമാറ്റിക് എച്ച്‌ഐഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ഫോഗ് ലാമ്പുകള്‍, ഫിറ്റഡ് ഇരട്ട ഡോര്‍ മിററുമാണ് പ്രധാന സവിശേഷതകള്‍‍.

കാതടപ്പിക്കുന്ന ശബ്ദവുമായെത്തുന്ന മസ്താങ്ങിന് ഫ്രണ്ട് ഗ്രില്ലില്‍ ഘടിപ്പിച്ചിട്ടുള്ള കുതിര ലോഗോ കൂടുതല്‍ സ്‌പോര്‍ട്ടി ലുക്കും നല്‍കുന്നു. അകത്തളത്തില്‍ ഡ്യുവല്‍ സോണ്‍ കാലാവസ്ഥ കണ്‍ട്രോള്‍, ക്രോം സ്പര്‍ശനത്തോടെ നാലു ഗേജ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി വര്‍ക്ക്ഫുള്‍ സ്റ്റിയറിംങ് എന്നീ സംവിധാനങ്ങളും കാറിലുണ്ടാകും. 60 ലക്ഷം രൂപയാണ് കാറിന്റെ ഏകദേശ വില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :