പാക് ഭീകരര്‍ ഡല്‍ഹിയില്‍; ഭീകരാക്രമണ സാധ്യത, എങ്ങും കനത്ത ജാഗ്രത

ഡല്‍ഹിയില്‍ പാക് ഭീകരര്‍, കനത്ത ജാഗ്രത!

Pakistan, India, Terrorist, IS, Delhi, Modi, Kejriwal, പാകിസ്ഥാന്‍, ഇന്ത്യ, ഭീകരര്‍, ഐ എസ്, ഡല്‍ഹി, മോദി, കേജ്‌രിവാള്‍
ന്യൂഡല്‍ഹി| Last Modified ചൊവ്വ, 5 ജൂലൈ 2016 (16:19 IST)
പാകിസ്ഥാന്‍ ഭീകരര്‍ ഡല്‍ഹിയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ നിന്ന് കശ്മീരിലെത്തിയ ഭീകരര്‍ അവിടെനിന്ന് മൂന്ന് വാഹനങ്ങളിലായി ഡല്‍ഹിയിലേക്ക് കടന്നു എന്നാണ് വിവരം. ഇതോടെ ഡല്‍ഹിയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പഞ്ചാബ് പൊലീസാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കര്‍ശന വാഹന പരിശോധനയാണ് ഈ മേഖലയില്‍ നടക്കുന്നത്. മൂന്ന് വാഹനങ്ങള്‍ പഞ്ചാബില്‍ നിന്ന് കാണാതായിരുന്നു. ഇത് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഈ വാഹനങ്ങള്‍ ഭീകരര്‍ തട്ടിയെടുത്തിട്ടുണ്ടാവാം എന്നാണ് അനുമാനം. പത്താന്‍ കോട്ട് ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ അതിര്‍ത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സി ആര്‍ പി എഫിന്‍റെ വാഹനം ആക്രമിച്ച് എട്ട് ജവാന്‍‌മാരെ തീവ്രവാദികള്‍ വധിച്ചിരുന്നു. എന്നാല്‍ അന്ന് കൂടുതല്‍ തീവ്രവാദികള്‍ എത്തിയിട്ടുണ്ടാകാം എന്ന നിഗമനത്തില്‍ പരിശോധന കര്‍ശനമാക്കിയെങ്കിലും ഭീകരരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പുതിയ അറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ പൊലീസും സൈനികരും പരിശോധന കര്‍ശനമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :