ചെന്നൈ|
Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2016 (11:39 IST)
ജിയോ സിം വാങ്ങിയവര്‍ക്ക് ആകെ ബേജാറാണ്. ഇത് എന്ന് ആക്‌ടീവാകും എന്നതാണ് അവര്‍ നേരിടുന്ന പ്രധാന പ്രശ്നം. ഇനി ആക്‌ടീവായാല്‍ തന്നെ പറഞ്ഞ സ്‌പീഡ് കിട്ടുമോ എന്നും സംശയം. ഇന്റര്‍നെറ്റിന്റെ വേഗത കുറഞ്ഞു എന്ന പരാതിയാണ് പരക്കെ ഉയരുന്നത്.
സമീപകാലത്ത് ഉപയോക്താക്കള്‍ക്ക് ലഭിച്ച ലോട്ടറി തന്നെയായിരുന്നു ജിയോ സിം. 4ജിയില്‍ 20 എംബിപിഎസ് സ്പീഡ്, സിം ആക്ടിവേറ്റ് ചെയ്ത് ആദ്യത്തെ മൂന്നു മാസം സൗജന്യ ഇന്റര്‍നെറ്റും കോളും എന്നീ സൂപ്പര്‍ ഓഫറുകളിലാണ് എല്ലാവരും ജിയോ സിം വാങ്ങാന്‍ പരക്കം പാഞ്ഞത്. ആള്‍ക്കൂട്ടം തന്നെയാണ് പ്രശ്നമായത്. സിം വാങ്ങി വീട്ടില്‍ പോയാല്‍ പോരല്ലോ. ഇത് ആക്‌ടീവ് ആകണ്ടേ?
ദിവസവും ലക്ഷക്കണക്കിന് പേര്‍ ജിയോ സിം സ്വന്തമാക്കുന്ന അവസ്ഥ വന്നതോടെ എല്ലാവരുടെയും കെ വൈ സി രജിസ്ട്രേഷന് കൂടുതല്‍ സമയമെടുക്കാന്‍ തുടങ്ങി. അതോടെ സിം വാങ്ങിയാലും 10 ദിവസം കഴിയാതെ ആക്‌ടീവാകാത്ത സ്ഥിതിയായി.
ഇ-കെവൈസി മെഷീനുകള്‍ ഉപയോഗിച്ച് രജിസ്ട്രേഷന്‍ നടത്തുണ്ടെങ്കിലും എല്ലായിടത്തും മെഷീന്‍ ലഭ്യമല്ലാത്തതാണ് തിരിച്ചടിയാകുന്നത്. റിലയന്‍സ് ഇതിന് പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ ജ്ജിതമാക്കി.
അതേസമയം 20 എംബിപിഎസ് എന്ന വാഗ്‌ദാനം പാലിക്കാനും ജിയോ സിമ്മിന് കഴിയുന്നില്ല. പലയിടത്തും പരമാവധി 5 എംബിപിഎസ് സ്‌പീഡാണ് ലഭിക്കുന്നത്. ഒരു എംബിപിഎസ് സ്‌പീഡ് മാത്രമേ ലഭിക്കുന്നുള്ളൂ എന്ന പരാതിയും വ്യാപകമാണ്.