നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ഹീറ്റാകുന്നതാണോ പ്രശ്നം ? ഇതാ പ്രതിരോധ മാര്‍ഗങ്ങള്‍

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഹാര്‍ഡ്‌വയര്‍ ഓവര്‍ലോഡിങ്ങ് അകുന്നതും ഫോണ്‍ ഓവര്‍ ഹീറ്റ് ആകുന്നതിനു കാരണമാണ്

smartphone, over heat സ്മാര്‍ട്ട്‌ഫോണ്‍, ഓവര്‍ഹീറ്റ്
സജിത്ത്| Last Modified ബുധന്‍, 27 ജൂലൈ 2016 (12:17 IST)
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സ്വാഭാവികമായും ചൂടാകാറുണ്ട്. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ഹീറ്റാകുന്നുണ്ടെങ്കില്‍ അത് വളരെ ഗൗരവത്തോടെ കാണേണ്ട ഒരു കാര്യമാണ്. സ്മാര്‍ട്ട്‌ഫോണ്‍ ചാടാകുമ്പോള്‍ അത് അതിന്റെ പ്രകടനത്തെ ബാധിക്കും. കൂടാതെ ഫോണിന്റെ ഘടകങ്ങള്‍ തകരാറിലാക്കുകയും ചെയ്യുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുമ്പോളാണ് ചൂട് ഉത്പാദിപ്പിക്കുന്നത്. എത്രത്തോളം ചൂടാണോ സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടാക്കുന്നത് അത്രത്തോളം വൈദ്യുതി സ്മാര്‍ട്ട്‌ഫോണ്‍ ഉപയാഗിക്കുന്നുണ്ട്. വലിയ തീവ്രതയുളള ഗെയിം കളിക്കുമ്പോള്‍ അതിന് വലിയ സിപിയു ആവശ്യമാണ്. അങ്ങനെ ഹീറ്റ് ആകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഓവര്‍ഹീറ്റ് ഒരു പ്രശ്‌നമാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഹാര്‍ഡ്‌വയര്‍ ഓവര്‍ലോഡിങ്ങ് അകുന്നതും ഫോണ്‍ ഓവര്‍ ഹീറ്റ് ആകുന്നതിനു കാരണമാണ്.കൂടാതെ നിങ്ങള്‍ ഉപയോഗിക്കുന്ന ആപ്സ്സുകളും മള്‍ട്ടി ടാസ്‌ക്കിംഗ്, വിജറ്റുകള്‍, അധിക സവിശേഷതകള്‍, കണക്ടിവിറ്റി മുതലായവയും ഇത്തരത്തില്‍ ഓവര്‍ ഹിറ്റിങ്ങിനു കാരണമാകാറുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ സൂര്യപ്രകാശത്തില്‍ വെക്കുന്നതും ഇത്തരത്തില്‍ ചൂടാകാന്‍ കാരണമാണ്.

ലിഥിയം-അയോണ്‍ ബാറ്ററികളാണ് മോഡേണ്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവു മികച്ചത്. എന്നിരുന്നാലും ഇതിനും പരിമിതികളുണ്ട്. ശ്രദ്ധിക്കേണ്ടത് ലിഥിയം- അയോണ്‍ ബാറ്ററികള്‍ ഉപോയോഗിക്കാതിരുന്നാല്‍ ഡീഗ്രേഡ് ആകുന്നതാണ്. ഇത്തരം ബാറ്ററികള്‍ ചൂടിനോട് സെന്‍സിറ്റീവാണ്. 30 ഡിഗ്രി സെന്റിഗ്രേഡ് പോലും ബാറ്ററിക്ക് പ്രശ്‌നമാകുന്നു. അങ്ങനെയാകുമ്പോള്‍ പെട്ടന്നു തന്നെ ബാറ്ററി മാറ്റേണ്ടത് അത്യാവശ്യമാണ്.

ഫോണില്‍ പൂര്‍ണ്ണമായി ചാര്‍ജ്ജ് ഉണ്ടെങ്കില്‍ വീണ്ടും ചാര്‍ജ്ജ് ചെയ്യരുത്. അതുപോലെ 100% വരെ ചാര്‍ജ്ജ് ചെയ്യുന്നതും നല്ല കാര്യമല്ല. അതു പോലെ തന്നെ ഫോണില്‍ ഒട്ടും ചാര്‍ജ്ജ് ഇല്ലാതിരിക്കുകയും ചെയ്യരുത്. എപ്പോഴും 30% മുതല്‍ 80% ഇടയില്‍ ചാര്‍ജ്ജ് ഉണ്ടായിരിക്കുന്നതാണ് ഫോണിന് ഉത്തമം. കൂടാതെ ഫോണിന്റെ പ്രോസസറിന്റെ സ്പീഡ് ഫോണിനെ ഓവര്‍ഹീറ്റ് ആക്കുകയും ഡിവൈസിന്റെ സ്പീഡ് കുറയ്ക്കുകയും ചെയ്യുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :