ആരോഗ്യസേതു നിർബന്ധമാക്കിയ മാർഗനിർദേശം കേന്ദ്രം ലഘൂകരിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 മെയ് 2020 (11:45 IST)
കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ ജീവനക്കാർക്ക് ആരോഗ്യസേതു ആപ്പ് നിബന്ധമാക്കിയ നിർദേശം സർക്കാർ ലഘൂകരിച്ചു.അണുബാധയുടെ അപകടസാധ്യത മുന്‍കൂട്ടി തിരിച്ചറിയാന്‍ ആരോഗ്യ സേതു സഹായിക്കുമെന്നും അതിനാൽ രോഗവ്യാപനം തടയുന്നതിനുള്ള ഒരു കവചമായി ആപ്പ് പ്രവർത്തിക്കുന്നുവെന്നുമാണ് നാലാം ഘട്ട ലോക്ക്ഡൗൺ മാർഗനിർദേശത്തിൽ സർക്കാർ ആപ്പിനെ പറ്റി പറയുന്നത്.

ഓഫീസുകളിലും ജോലിസ്ഥലങ്ങളിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, തൊഴിലുടമകള്‍ അനുയോജ്യമായ മൊബൈൽ ഫോണുകൾ ഉള്ള എല്ലാ ജീവനക്കാരും ആരോഗ്യ സേതു ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.നേരത്തെ ജീവനക്കാർ ആപ്പ് 100 ശതമാനവും ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു നിർദേശിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :