സുബിന്‍ ജോഷി|
Last Modified ശനി, 16 മെയ് 2020 (00:17 IST)
കൊവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യക്ക് 100 കോടി ഡോളറിന്റെ സഹായവുമായി ലോകബാങ്ക്. ലോകബാങ്ക് പ്രഖ്യാപിച്ച 7500 കോടി ഡോളര്‍ പാക്കേജിന്റെ ഭാഗമായാണ് ഇന്ത്യക്ക് സഹായം ലഭ്യമായത്.
ഇത്തരത്തില്‍ രണ്ടാമത്തെ തവണയാണ് ലോകബാങ്കിന്റെ സഹായം ഇന്ത്യയ്‌ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ നാലിനാണ് 100 കോടി ഡോളറിന്റെ സഹായം കിട്ടിയത്. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കാണ് തുക വിനിയോഗിക്കേണ്ടത്. കൂടാതെ പരിശോധനാ കിറ്റുകള്‍ക്കും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തുക ഉപയോഗിക്കാം.