അടിമുടി മാറ്റവുമായി ജിമെയിൽ, ഇനി പുതിയ ഇൻ്റർഫേയ്സ്

അഭിറാം മനോഹർ| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (19:45 IST)
അടിമുടി പുതിയ രൂപത്തിൽ അവതരിക്കാനൊരുങ്ങി ജിമെയിൽ. വിവിധ സേവനങ്ങളെ ഏകോപിച്ച് രൂപകൽപ്പന ചെയ്ത സംവിധാനത്തിൻ്റെ ഭാഗമായിട്ടായിരിക്കും ഇനി ജിമെയ്ൽ പ്രവർത്തിക്കുക. നിലവിൽ ലഭ്യമാകുന്ന ജിമെയിലിൻ്റെ ഒറിജിനൽ വ്യൂ മാറ്റിയാണ് പുതിയ പരിഷ്കാരം.

പഴയരൂപത്തിലേയ്ക്ക് തിരികെ പോകാൻ കഴിയാത്തവിധമാണ് പുതിയ ഇൻ്റർഫെയ്സ് നിലവിൽ വരിക. ഈ മാസം തന്നെ ഇത് ഡിഫോൾട്ട് വ്യൂ ആയി വരുമെന്നാണ് റിപ്പോർട്ട്. വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ഇതോടെ ലഭ്യമാകും. ജിമെയിൽ,ചാറ്റ്,ഗൂഗിൾ മീറ്റ് എന്നിവ ഒരിടത്ത് ലഭ്യമാകാൻ ഉപഭോക്താവിനെ പുതിയ മാറ്റം സഹായിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :