എ ഐ ചിത്രങ്ങൾ നിർമിക്കാൻ ഇമേജൻ 2 അവതരിപ്പിച്ച് ഗൂഗിൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (17:35 IST)
നിര്‍മിതബുദ്ധി ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കാനാകുന്ന സാങ്കേതികവിദ്യയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. ഇമേജന്‍ 2 എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. വാക്കുകളെ ചിത്രങ്ങളാക്കി മാറ്റാന്‍ കഴിവുള്ള ഈ ടൂള്‍ ഗൂഗിളിന്റെ വെര്‍ട്ടെക്‌സ് എ ഐ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ലഭ്യമാവുക.

എഴുതി നല്‍കുന്ന നിര്‍ദേശങ്ങളില്‍ നിന്നും കൂടുതല്‍ മികവുള്ള ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഇമേജന്‍ 2വിലൂടെ സാധിക്കും. ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ് വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :