എ ഐ യുദ്ധം കനക്കുന്നു, ഗൂഗിളിൻ്റെ ബാർഡ് ഇന്ന് മുതൽ ഇന്ത്യയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 11 മെയ് 2023 (19:46 IST)
ചാറ്റ് ജിപിടിക്ക് പകരമായി അവതരിപ്പിച്ച ബാർഡ് ഇന്ന് മുതൽ ഇന്ത്യയിലും ലഭ്യമാകും. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ചാറ്റ് ജിപിടിക്ക് പ്രതികരിക്കാൻ സാധിക്കാത്ത പുതിയ വിഷയങ്ങളിൽ പ്രതികരിക്കാൻ ബാർഡിന് സാധിക്കും. ഇംഗ്ലീഷിന് പുറമെ ജപ്പാനീഷ്,കൊറിയൻ ഭാഷകളിൽ ബാർഡിനോട് ചാറ്റ് ചെയ്യാം.

നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ചാറ്റ് ജിപിടിയ്ക്ക് വലിയ പ്രചാരം ലഭിച്ച സാഹചര്യത്തിലാണ് ഗൂഗിൾ ബാർഡ് പ്രഖ്യാപിച്ചത്. പുതിയ വിഷയങ്ങളെ പറ്റിയും വിവരങ്ങൾ നൽകാൻ ബാർഡിന് സാധിക്കും.പരീക്ഷണ അടിസ്ഥാനത്തിൽ അമേരിക്കയിലും ബിട്ടനിലും മാത്രമായിരുന്നു ഗൂഗിളിൻ്റെ എ ഐ ടൂൾ ലഭ്യമായിരുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :