അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (17:47 IST)
ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് സിനിമയിൽ നിന്നും താത്കാലിക വിലക്കേർപ്പെടുത്തി നിർമാതാക്കളുടെ സംഘടന. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമാതാക്കൾ അറിയിച്ചു.
പരാതിക്കാരിയായ ഓൺലൈൻ മാധ്യമപ്രവർത്തകയെ വിളിച്ചുവരുത്തി സംഘടന വിശദീകരണം തേടിയിരുന്നു. ഇനി ഇത്തരത്തിലുള്ള പ്രവർത്തി ഉണ്ടാകില്ലെന്ന് അറിയിച്ച ശ്രീനാഥ് ഭാസി പരാതിക്കാരിയോട് ക്ഷമാപണവും നടത്തി. സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തികളിൽ നിന്നും ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ നടപടിയെടുക്കാത്തത് ശരിയല്ല എന്നതിനാൽ താത്കാലികമായി ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തുകയാണെന്ന് സംഘടന അറിയിച്ചു.
നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകൾ തീർത്തതിന് ശേഷമാകും താത്കാലിക വിലക്ക്. ഇത് എത്രകാലത്തേക്കാകുമെന്ന് സംഘടന അറിയിച്ചിട്ടില്ല