അഭിറാം മനോഹർ|
Last Modified ബുധന്‍, 14 ജൂലൈ 2021 (17:18 IST)
പരിധികളില്ലാത്ത ഗ്രൂപ്പ്
വീഡിയോ കോൾ സേവനം
ഗൂഗിൾ അവസാനിപ്പിച്ചു. ഇനി ഒരു മണിക്കൂർ മാത്രമെ ഗൂഗിൾ മീറ്റ് വഴിയുള്ള വീഡിയോ കോൾ സംവിധാനം നീണ്ടുനിൽക്കുകയുള്ളുവെന്ന് ഗൂഗിൾ അറിയിച്ചു.
നിലവിൽ ജൂൺ വരെ പരിധികളില്ലാതെ ഗ്രൂപ്പ് വീഡിയോ സേവനം ലഭിച്ചിരുന്നു. ഈ സേവനമാണ് അവസാനിപ്പിച്ചത്. ഇനി മുതൽ 55 മിനിറ്റ് കഴിയുമ്പോൾ
ഗ്രൂപ്പ് കോൾ ഉടൻ അവസാനിക്കുമെന്ന് കാണിച്ച് അറിയിപ്പ് ലഭിക്കും. കോൾ നീട്ടണമെങ്കിൽ ഗൂഗിൾ അക്കൗണ്ട് ഉപഭോക്താവ് പുതുക്കണം. അല്ലാത്തപക്ഷം 60 മിനിറ്റിൽ കോൾ അവസാനിക്കും.
അതേസമയം ഇത് വ്യക്തിഗത കോളുകൾക്ക് ബാധകമല്ല. 24 മണീക്കൂർ വരെ വീഡിയോ കോൾ ചെയ്യാം. മൂന്നിൽ കൂടുതൽ അംഗങ്ങളുള്ള ഗ്രൂപ്പ് വീഡിയോ കോളുകൾക്കാണ് പുതിയ പരിഷ്‌കാരം ബാധകമാവുക.