ഗൂഗിൾ റീട്ടെയ്‌ൽ രംഗത്തേക്ക്, ആദ്യ സ്റ്റോർ ഈ വർഷം

അഭിറാം മനോഹർ| Last Modified ഞായര്‍, 23 മെയ് 2021 (13:07 IST)
ആദ്യത്തെ റീട്ടെയ്‌ൽ സ്റ്റോർ ഈ വർഷം ന്യൂയോർക്കിൽ ആരംഭിക്കുമെന്ന് ഗൂഗിൾ. ഉപഭോക്താക്കൾക്ക് ബ്രൗസ് ചെയ്യാനും ഗൂഗിളിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാനുമുള്ള സൗകര്യമാവും സ്റ്റോറിൽ ഉണ്ടാവുക. ഗൂഗിളൊന്റെ എല്ലാ ഉത്‌പന്നങ്ങളും സേവനങ്ങളും ഇവിടെ ആസ്വദിക്കാനാവും.

കൊവിഡ് സാഹചര്യമായതിനാൽ സ്റ്റോറിനകത്ത് ഒരു സമയത്ത് പ്രവേശിക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. ഇതാദ്യമായാണ് റീട്ടെയ്‌ൽ മേഖലയിലേക്ക് കാലുകുത്തുന്നത്.
ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തി പദ്ധതി വ്യാപിപ്പിക്കാനാണ് സാധ്യത.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :