ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയെന്ന് ഗൂഗിൾ, നിയമനടപടിക്കൊരുങ്ങി കർണാടക

അഭിറാം മനോഹർ| Last Modified വെള്ളി, 4 ജൂണ്‍ 2021 (19:41 IST)
ഇന്ത്യയിലെ ഏറ്റവും മോശം ഏതെന്ന് ഗൂഗിളിനോട് ചോദിച്ചു നോക്കു. എന്ന ഉത്തരമാണ് ഈ ചോദ്യത്തിന് നൽകുന്നത്. ഗൂഗിളിന്റെ സെർച്ച് റിസൾട്ട് വിവാദമായതോടെ തങ്ങളുടെ ഭാഷയെ അധിക്ഷേപിച്ചതിന് ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

എന്തുകൊണ്ട് ഗൂഗിൾ ഇത്തരമൊരു ഉത്തരം നൽകി എന്നതിന്റെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്ന് കർണാടക സാംസ്‌കാരിക മന്ത്രി അരവി‌ന്ദ് ലിംബാവലി പറഞ്ഞു.

അതേസമയം സെർച്ച് റിസൾട്ട് സമൂഹമാധ്യമങ്ങളിൽ വൈറലയാതോടെ ഇത് ഗൂഗിൾ നീക്കം ചെയ്ഠു. എന്നാൽ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമാണ്. ഈ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് പല കന്നഡിയരും ഗൂഗിളിനെതിരെ രംഗത്തെത്തിയത്. ഇതോടെ കർണാടകയിലെ രാഷ്ട്രീയപ്രവർത്തകരും സാംസ്‌കാരിക നേതാക്കളും വിഷ‌യം ഏറ്റെടുത്തു.

2500 വർഷത്തിലധികം പഴക്കമുള്ളതാണ് കന്നഡ ഭാഷയെന്നും കന്നഡിഗരുടെ അഭിമാനമാണ് ഈ ഭാഷയെന്നും മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്‌തു. ഇത്തരം തെറ്റുകൾ സ്വീകാര്യമല്ലെന്ന് മുൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു. വിമർശനം ശക്തമായതോടെ വിഷയത്തിൽ ഗൂഗിൾ മാപ്പ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :