ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി ഗൂഗിൾ ഡൂഡിൽ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 13 ഏപ്രില്‍ 2020 (14:21 IST)
വൈറസ് കാലത്ത് ലോകമെങ്ങും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും ആദരമർപ്പിച്ച് ഗൂഗിൾ.സമൂഹത്തിന്റെ സുരക്ഷക്കായി ജീവനർപ്പിച്ച് ജോലിയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരമായി പുതിയ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദിയാണ് ഡൂഡിലില്‍ അവതരിപ്പിച്ചിരിക്കുന്നത്. കമ്പ്യൂട്ടറിൽ മൗസ് ഡൂഡിലിൽ തൊടുമ്പോൾ എല്ലാ ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും മാറ്റാരോഗ്യ പ്രവർത്തകർക്കും നന്ദി എന്ന സന്ദേശം കാണുവാൻ സാധിക്കും.ഒപ്പം ഒരു ഹാര്‍ട്ട് ഇമോജി എല്ലാ ആരോഗ്യപ്രവര്‍ത്തകരിലേക്കും അയക്കുന്നതായാണ് ഡൂഡില്‍ ആനിമേഷനില്‍ കാണിച്ചിരിക്കുന്നത്.കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഗൂഗിള്‍ അവതരിപ്പിക്കുന്ന ഒരു സീരിസിന്റെ ഭാഗമായാണ് ഈ ഡൂഡില്‍ ഇന്ന് പ്രത്യക്ഷപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :